വർക്കല|
സജിത്ത്|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (08:50 IST)
പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ടിലെ രണ്ടാമത്തെ കരാറുകാരൻ
വർക്കല സ്വദേശി കൃഷ്ണൻകുട്ടി എവിടെയെന്നതിലെ ദുരൂഹത ഇപ്പോളും അവശേഷിക്കുന്നു. വെടിക്കെട്ട് ആശാനായ കൃഷ്ണൻകുട്ടി മരിച്ചതായാണു കൊല്ലം ജില്ലാ ഭരണകൂടം ആദ്യദിവസം പത്രങ്ങൾക്കു നൽകിയ പട്ടികയിൽ വ്യക്തമാക്കിയത്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിൽ വർക്കർ എന്ന തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നു. ഇതാണ് കൃഷ്ണൻകുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്. എന്നാൽ 40 വയസ്സുള്ള വർക്കല സ്വദേശിയായ കൃഷ്ണൻ എന്ന വ്യക്തിയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽനിന്നു ബന്ധുക്കൾ ഏറ്റുവാങ്ങിയതായി രേഖകള്‍ വ്യക്തമാക്കുന്നു.
അപകടം നടന്ന ദിവസം പുലർച്ചെ കൃഷ്ണൻകുട്ടിയെയും ഭാര്യയെയും വർക്കലയ്ക്കു സമീപം കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. വീട്ടിൽ പൊലീസ് പരിശോധനക്ക് എത്തുമെന്ന് ഭയന്ന ഇരുവരും വീട്ടിൽ വന്ന ശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞതാകാമെന്നും കരുതുന്നു. കൂടാതെ കൃഷ്ണൻകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അടുത്ത ബന്ധുവിന്റെ കൈവശം ഒരാൾ എത്തിച്ചെന്നു പറയുന്നുണ്ടെങ്കിലും ഇതിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ കൃഷ്ണൻകുട്ടിയെപ്പറ്റി ഒരു വിവരവുമില്ലെന്നാണു പൊലീസ് പറയുന്നത്.
കൃഷ്ണൻകുട്ടിക്കായുള്ള വെടിക്കെട്ട് സാധനങ്ങൾ ഓട്ടോയിൽ എത്തിച്ച ഡ്രൈവർ അനിൽകുമാർ ഈ അപകറ്റത്തില്‍ മരിച്ചിരുന്നു. വർക്കല വെട്ടൂർ വലന്റെകുഴിയിലെ കൃഷ്ണൻകുട്ടിയുടെ വീടു പൂട്ടിയതിനു പുറമെ, സമീപം തന്നെ താമസിക്കുന്ന അടുത്ത ബന്ധുക്കളും മാറിനിൽക്കുകയാണ്. ഇപ്പോലും പൊലീസ് കാവൽ ആ സ്ഥലത്തു തുടരുന്നുണ്ട്.
കൃഷ്ണൻകുട്ടിയുടെ വലന്റെകുഴിലെ പൂട്ടിക്കിടക്കുന്ന വീട്ടിൽ കഴിഞ്ഞദിവസം പൊലീസ് ബലംപ്രയോഗിച്ചു കടന്നു പടക്കങ്ങളും വെടിമരുന്നും പിടിച്ചെടുത്തിരുന്നു. അഞ്ചു കിലോ കരിമരുന്നും അലുമിനിയം പൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. കൂടാതെ കമ്പത്തിന് ഉപയോഗിക്കുന്ന തിരികളും കരിമരുന്നു നിറച്ച ഒട്ടേറെ ഗുണ്ടുകളും പത്തു ചാക്ക് പടക്കങ്ങളും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം