പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് പിള്ള

കൊല്ലം| JOYS JOY| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (11:58 IST)
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) ഇടതുപക്ഷത്തിനൊപ്പം ആയിരിക്കുമെന്ന് പാര്‍ട്ടി നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാതലത്തില്‍ തുടങ്ങിക്കഴിഞ്ഞു. എല്‍ ഡി എഫുകാര്‍ വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കുമെന്നും പിള്ള പറഞ്ഞു.

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏകകാര്യം അഴിമതി മാത്രമാണ്. അഴിമതി ഭരണത്തിനെതിരായ ജനരോഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. കോണ്‍ഗ്രസിനെക്കാള്‍ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :