തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (16:33 IST)
തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് കൃത്യസമയത്ത് നടത്തിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്‌ടോബറിന് ശേഷം ഒരു നിമിഷം പോലും തിരഞ്ഞെടുപ്പ് വൈകിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിഴിഞ്ഞം കരാര്‍ ഒപ്പിടുന്നത് ബഹിഷ്‌കരിക്കാനും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വിഴിഞ്ഞം കരാര്‍ നല്‍കിയ അദാനി ഗ്രൂപ്പുമായുള്ള ഇടപാട് സുതാര്യമല്ലെന്ന് ആരോപിച്ചാണ് കരാര്‍ ഒപ്പിടുന്ന പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2010-ലെ വാര്‍ഡ് വിഭജനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. പ്രതിഷേധ സൂചകമായി ഈ മാസം 20-ന് ഇടതുപക്ഷം പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പിക്കറ്റിങ് നടത്തും. വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ നിലപാട് ലീഗിനെ തൃപ്തിപ്പെടുത്താനാണെന്നും പ്രതിപക്ഷം ആരോപിച്ചു.