പിഞ്ചുകുട്ടികളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്!

പാലക്കാട്, പൊലീസ്, അറസ്റ്റ്, കല്‍പ്പാത്തി palakkad, polece, arrest, kalppathi
പാലക്കാട്| Sajith| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2016 (11:25 IST)
കല്‍പ്പാത്തിയില്‍ സ്വന്തം മക്കളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കല്‍പ്പാത്തി കുന്നുപ്പുറം സ്വദേശി അയ്യപ്പനാണ് പൊലീസ് പിടിയിലായത്. ഏഴും മൂന്നും വയസ്സുള്ള മക്കളെയാണ് അദ്ദേഹം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ അയ്യപ്പന്‍ കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ അവരുടെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസം. കല്‍പ്പാത്തി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും അയ്യപ്പന്‍ കുട്ടികളെ ഓട്ടോറിക്ഷയില്‍ കയറ്റിയത്. എന്നാല്‍ വഴിയരികില്‍ ഓട്ടോറിക്ഷ നിര്‍ത്തി കുട്ടികളുടെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് കീറി കൊല്ലാന്‍ ശ്രമിച്ചു. നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഏഴുവയസ്സുകാരി ആദ്യത്യയെയും മൂന്നു വയസ്സുകാരി അര്‍ച്ചനയെയും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് അയ്യപ്പനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :