രേണുക വേണു|
Last Updated:
ശനി, 23 നവംബര്‍ 2024 (11:52 IST)
Palakkad By-Election Results 2024 Live Updates: ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ ആദ്യം എണ്ണും. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാടന്‍ കാറ്റ് ആര്‍ക്ക് അനുകൂലമാകുമെന്ന് ഏറെക്കുറെ വ്യക്തമാകും. തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വേഗത്തില്‍, സമഗ്രമായി അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്ക് ഫോളോ ചെയ്യുക:
11:51 AM: ലീഡ് 10,000 ആയി ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ
11:30 AM: എട്ടാം റൗണ്ട് പിന്നിടുമ്പോൾ ലീഡ് നില 4,980 ആയി ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ
10:52 AM:
ഏഴാം റൗണ്ട് പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് തിരിച്ചുപിടിച്ചു, 1091 വോട്ടിൻ്റെ ലീഡ്
10:30 AM:ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ലീഡ് തിരിച്ചുപിടിച്ചു. 412 വോട്ടുകൾക്ക് മുന്നിൽ
10.00 AM: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 1,418 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്
9.40 AM: രാഹുല്‍ മാങ്കൂട്ടം മുന്നിലെത്തി ! മൂന്നാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ രാഹുലിന്റെ ലീഡ് 1228 ആയി. ബിജെപി രണ്ടാം സ്ഥാനത്തേക്കു പോയി
9.35 AM: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം. രാവിലെ എട്ടിനു ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ മൂന്നാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തി.
9.30 AM: ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ ലീഡ് 858 ആയി കുറഞ്ഞു
8.55 AM: ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ ലീഡ് 1,016 ആയി കുറഞ്ഞു
8.50 AM: സരിനു മുന്നേറ്റം ! ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിനു ലഭിച്ചതിനേക്കാള്‍ 895 വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിനായി പി.സരിന്‍ അധികം പിടിച്ചിരിക്കുന്നു
8.45 AM: ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 1,116 വോട്ടുകളുടെ ലീഡ് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്
8.35 AM: പോസ്റ്റല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ ലീഡ് 130 ലേക്ക്
8.30 AM: പോസ്റ്റല്‍ വോട്ടുകളില്‍ കൃഷ്ണകുമാറിനു ആധിപത്യം. കഴിഞ്ഞ തവണ ബിജെപിക്കായി ഇ.ശ്രീധരന്‍ നേടിയതിനേക്കാള്‍ അധികം പോസ്റ്റല്‍ വോട്ടുകള്‍ കൃഷ്ണകുമാറിന്. 95 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ലീഡ് ചെയ്യുന്നത്
8.20 AM: പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണുമ്പോള്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ 45 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
ഉപതിരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2021 ല്‍ 75.83 ശതമാനമായിരുന്നു പോളിങ്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ പാലക്കാട് ഉണ്ടായിരുന്നത്. അതില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി.