ഓയൂര്‍|
Sajith|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (10:32 IST)
ഏഴു വയസുള്ള മകളെയുമെടുത്ത് നീന്തിയ പിതാവ് കയത്തില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ഇത്തിക്കരയാറ്റിലെ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രക്കടവിലായിരുന്നു ദുരന്തമുണ്ടായത്.
പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ പൊയ്കവിള വീട്ടില്‍ മനോജ് എന്ന മനു (38) ആണ് മുങ്ങിമരിച്ചത്.
നിരഞ്ജന, നിവേദ്യ എന്നീ മക്കളുമായി കുളിക്കാനിറങ്ങിയ മനോജ് ആഴമേറിയ കയത്തിലെ ചെളിയില്‍ താഴ്ന്നു പോയതാണ് മരിക്കാന്‍ കാരണമെന്ന് മൃതദേഹം കണ്ടെടുത്ത നാട്ടുകാരും ഫയര്‍ഫോഴ്സും പറഞ്ഞു.
നിവേദ്യയുമായാണ് നന്നായി നീന്തലറിയാവുന്ന മനോജ് കുളിക്കാനിറങ്ങിയത്. എന്നാല്‍ നിവേദ്യയുടെ കരച്ചില് കേട്ട നാട്ടുകാരാണു മനോജ് മുങ്ങിത്താഴുന്നത് കണ്ടത്. ആദ്യം കുട്ടിയെ രക്ഷിച്ചെങ്കിലും മനോജിനെ ഏറെ കഴിഞ്ഞായിരുന്നു കണ്ടെത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും മനോജ് മരിച്ചിരുന്നു.