പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയത് അഞ്ചുലക്ഷത്തിന്റെ നാശനഷ്ടം...!

തിരുവനന്തപുരം.| vishnu| Last Modified ശനി, 14 മാര്‍ച്ച് 2015 (19:28 IST)
ധനമന്ത്രി കെ‌എം മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനായി നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം‌എല്‍‌എമാര്‍ സഭയ്‌ക്കുണ്ടാക്കിയത് അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടങ്ങളെന്ന് നിയമസഭാ പി‌ഡബ്ലിയുഡിയുടെ റിപ്പോര്‍ട്ട്. നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നാശനഷ്ടങ്ങളുടെ കണക്ക് നല്‍കിയിരിക്കുന്നത്. അക്രമത്തില്‍ സ്പീക്കറുടെ ഡയസിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

കംപ്യൂട്ടര്‍, കേസര, മേശ, സ്പീക്കര്‍ ഉപയോഗിക്കുന്ന ഫോണ്‍, മൈക്ക് എന്നിവയാണ് അക്രമത്തില്‍ തകര്‍ന്നത്. ഇവയില്‍ പലതും നന്നാക്കാന്‍ പറ്റാത്തവിധം കേടുവരുത്തിയതിനാല്‍ ഇവ വീണ്ടും വാങ്ങേണ്ടിവരുമെന്നതിനാലാണ് ഇത്രയും നഷ്ടം കണക്കാക്കുന്നത്. അതേസമയം പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിച്ചതിനു ശേഷം സ്ഥാപിച്ച ഉപകരണങ്ങളൊക്കെ ജെര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്തവയായതിനാല്‍ ഇവ വീണ്ടും ഇറക്കുമതി ചെയ്യേണ്ടിവരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :