കോട്ടയം|
vishnu|
Last Modified ശനി, 14 മാര്‍ച്ച് 2015 (18:11 IST)
വനിതാ എം.എൽ.എൽമാർക്ക് എന്തും ആവാമെന്ന വിചാരം പാടില്ലെന്നും അവർക്ക് സ്വഭാവത്തിൽ നിയന്ത്രണം വേണമെന്നും പറഞ്ഞുകൊണ്ട് സാംസ്കാരിക മന്ത്രി കെസിജോസഫ് രംഗത്തെത്തി. നിയമസഭയില്‍ പ്രതിപക്ഷത്തെ വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന ആരോപണങ്ങള്‍ നിഷേധിക്കവേയാണ് മാധ്യമങ്ങളൊട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
നിയമസഭയിൽ പ്രതിപക്ഷത്തെ വനിതാ എം.എൽ.എമാരെ ഭരണപക്ഷ എം.എൽ.എമാർ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ക്ക് എന്തും ആകാമെന്ന വിചാരം പാടില്ല. അവര്‍ക്ക് സ്വഭാവത്തില്‍ നിയന്ത്രണം വേണം- മന്ത്രി പറഞ്ഞു. അതേസമയം നിയമസഭയിൽ ധനമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ് അവതരിപ്പിച്ചതിനു ശേഷം ഭരണപക്ഷം ലഡ്ഡു വിതരണം ചെയ്തത് ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടൂ.
അത് വെറും വികാരപ്രകടനമായിരുന്നു. എങ്കിലും ഒഴിവാക്കാമായിരുന്നു. മന്ത്രി പറഞ്ഞു. കൂടാതെ ശിവൻകുട്ടി അടക്കം പ്രതിപക്ഷത്തെ രണ്ട് എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ കയറി കംപ്യൂട്ടറും മൈക്കും തകർക്കുകയും കസേര തള്ളിത്താഴെയിടുകയും ചെയ്തതിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ മാപ്പു പറയണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.