കോട്ടയം|
aparna shaji|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (09:07 IST)
യു ഡി എഫിൽ ആരാണ് നല്ലൊരു നടൻ എന്ന കാര്യത്തിൽ തർക്കം വേണ്ട, അത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ. പ്രതിപക്ഷ കക്ഷികൾ പലതവണ പറഞ്ഞിട്ടുള്ളതുമാണ് ഉമ്മൻ ചാണ്ടി നല്ലൊരു നടനാണെന്നത്. പുതുപ്പള്ളിയിലെ വോട്ടര്‍മാർ മാത്രം അത് അംഗീകരിച്ചു കൊടുത്തില്ല. ഇപ്പോഴിതാ, താനൊരു നല്ല നടനാണെന്ന് തെളിയിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഉമ്മൻചാണ്ടി.
സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സൈമണും അജ്‌ലിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയില്‍ മുഖ്യമന്ത്രിയുടെ റോളിലാണ് ഉമ്മന്‍ചാണ്ടി വേഷമിടുന്നത്. പുതുപ്പള്ളി പള്ളിയുടെ മുന്‍പിലെ കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിച്ച് കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ന്യൂജനറേഷന്‍ ഫീച്ചര്‍ സിനിമായാണെങ്കിലും ഉമ്മന്‍ ചാണ്ടി പതിവ് കുഞ്ഞൂഞ്ഞ് ശൈലിയില്‍ തന്നെയാണ് സിനിമയില്‍ ഉടനീളം വേഷമിടുന്നത്. പുതുപ്പള്ളിക്ക് പുറമെ കോഴിക്കോട്, ദില്ലി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും.