aparna shaji|
Last Updated:
തിങ്കള്‍, 27 മാര്‍ച്ച് 2017 (09:47 IST)
മഹേഷിന്റെ പ്രതികാരത്തിൽ വിനായകനാണ് അവതരിപ്പിച്ചതെങ്കിൽ അതിന് മറ്റൊരു സ്വഭാവവും സംസ്കാരവും എല്ലാം ഉഌഅ നല്ലൊരു ചിത്രം ആകുമായിരുന്നുവെന്ന്
ഫഹദ് ഫാസിൽ കൊച്ചിയിൽ പറഞ്ഞു, മഹേഷിനെ വേണമെങ്കിൽ വിനായകനും അവതരിപ്പിക്കാം, പക്ഷേ പത്ത് ഫഹദ് ഫാസിൽ ചേർന്നാലും കമ്മട്ടിപ്പാടത്തിൽ വിനായകൻ ചെയ്തതു പോലെ ആകില്ലെന്ന് താരം പറയുന്നു.
‘മഹേഷിന്റെ പ്രതികാരം’ സംസ്ഥാന പുരസ്‌കാരത്തിനായി വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് ഫഹദ്‍. എന്നാല്‍ താന്‍ മുന്‍ഗണന നല്‍കുന്നത് പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചോ എന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിനാണ് ഫഹദ് മറുപടി നൽകിയത്.
ഒരു വര്‍ഷത്തെ ഇടവേളയെടുത്തത് സ്വകാര്യ ജീവിതത്തില്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ്; സെലക്ടീവ് ആകാന്‍ വേണ്ടിയല്ലെന്നും ഫഹദ് പറഞ്ഞു. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് പലപ്പോഴും ഓവര്‍ ആക്ടിംഗ് ആണെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ പല തിരുത്തലുകളും ചിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലും താന്‍ സംവിധായകനെ ആശ്രയിക്കുന്നയാളാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.