ബംഗളൂരു|
JOYS JOY|
Last Modified വ്യാഴം, 10 ഡിസംബര്‍ 2015 (10:49 IST)
വിവാദമായ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ആറു പ്രതികളെ ഇന്ന് ബംഗളൂരുവില്‍ എത്തിക്കും. രാഹുല്‍ പശുപാലനും രശ്‌മി നായരും ഉള്‍പ്പെടെയുള്ള പ്രതികളെയാണ് അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ എത്തിക്കുക.
സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമാണ് ബംഗളൂരുവില്‍ എത്തിക്കുന്നത്.
കേസിലെ ഒരു പ്രതിയും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതുമായ ലിനീഷ് മാത്യു രണ്ട് കന്നഡ പെണ്‍കുട്ടികള്‍ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ലിനീഷ് മാത്യു നിരവധി കന്നഡ പെണ്‍കുട്ടികളെ ജോലി വാഗ്‌ദാനം ചെയ്ത് സെക്സ് റാക്കറ്റില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടികളെ ബംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി പ്രതികള്‍ രണ്ടുദിവസം ബംഗളൂരുവില്‍ ഉണ്ടായിരിക്കും.