കൊച്ചി|
jibin|
Last Modified വ്യാഴം, 26 നവംബര്‍ 2015 (12:10 IST)
ബംഗളൂരു സ്ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിനെ ഡിസംബർ നാലിന് ഹാജരാക്കാൻ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. നസീറിനെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തു.
ഇതിനിടെ ബംഗളൂരു സ്‌ഫോടനത്തിന്റെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനായി സാക്ഷിപട്ടിക ബെംഗളൂരു ദേശീയ അന്വേഷണ ഏജന്‍സികോടതി കേരളത്തിന് കൈമാറും. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് എതിര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു.
നസീറിന്റെ അടുത്ത സഹായിയിയും പെരുമ്പാവൂർ സ്വദേശിയുമായ ഷഹനാസിനെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. നസീറിന്റെ ആവശ്യപ്രകാരം ബംഗളൂരു സ്ഫോടന കേസിലെ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ഷഹനാസ് ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
നസീർ നൽകിയ കത്തുകളും ഷഹനാസിൽ നിന്ന് പിടികൂടിയിരുന്നു. ഒരു വർഷത്തിനിടെ എട്ട് തവണയാണ് നസീറിനെ ഷഹനാസ് ജയിലിലെത്തി കണ്ടത്.