കുമ്മനം രാജശേഖരന്‍ അനുനയശ്രമവുമായി എന്‍ എസ് എസ് ആസ്ഥാനത്തെത്തി

പെരുന്ന| JOYS JOY| Last Modified ശനി, 2 ജനുവരി 2016 (10:35 IST)
അനുനയശ്രമവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെത്തി. മന്നത്ത് പത്‌മനാഭന്റെ 139 ആമത് ജയന്തിയാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കുമ്മനം എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയത്.

മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ കുമ്മനം ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം സുകുമാരന്‍ നായര്‍ ബി ജെ പിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്‍ എസ് എസിനെ കാവി പുതപ്പിക്കാന്‍ ആരും വരേണ്ടെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന.

അതേസമയം, തന്നെ രാഷ്‌ട്രീയത്തിലേക്ക് എത്തിച്ചത് എന്‍ എസ് എസ് ആണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി ജെ പി നേതാക്കളുടെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും പരാമര്‍ശം എന്‍ എസ് എസിനെ അലോസരപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :