കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് കോടതി; മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് കോടതി

കോഴിക്കോട്​| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2016 (15:53 IST)
നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഏഴുമണി വരെ സംസ്കരിക്കില്ല. മൃതദേഹം സംസ്കരിക്കരുതെന്ന് മഞ്ചേരി കോടതി ഉത്തരവിട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്. മൃതദേഹം സംസ്കരിക്കുന്നതിന് എതിരെ കൊല്ലപ്പെട്ട മവോയിസ്റ്റ് കുപ്പു ദേവേരാജന്റെ ബന്ധുക്കളും കോടതിയെ സമീപിച്ചു.

ഹര്‍ജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും. വ്യാഴാഴ്ചയാണ് നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജനും അജിതയും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതേസമയം, പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :