നിസാമിനെതിരെ ‘കാപ്പ‘ ചുമത്തി

തൃശൂര്‍| vishnu| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:51 IST)
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനാ നിരോധന നിയമമായ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തി. ഇതിനായി തൃശൂര്‍ ജില്ലാകല ക്ടര്‍ ഒപ്പുവെച്ച ഉത്തരവ് പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. നിസാമിനെതിരെ കേരളത്തിലേയും, ബാഗളൂരിലേതും ഉള്‍പ്പെടേയുള്ള 13 കേസുകള്‍ ഉള്‍പ്പെടുത്തിയാണ് നിസാമിനെതിരെ കാപ്പ നിയമം ചുമത്തിയത്. കേരളത്തില്‍ ലഭ്യമായ കേസുകള്‍ മതിയാകാത്തതിനാലാണ് ബംഗളൂരിലേ കേസുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. ഇങ്ങംനെ കേസുകള്‍ ഉള്‍പ്പെടുത്തുന്നതിന് നിയമം അനുമതി നല്‍കുന്നുണ്ട്.

കാപ്പയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഉള്ള കേസുകളാണ് പരിഗണിക്കുക. അഞ്ചുവര്‍ഷത്തിനു മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കില്‍ മൂന്ന് കേസുകള്‍ വിചാരണയില്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയും കാപ്പ നിയമ ചുമത്തുന്നതിലുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള കേസുകള്‍ നിസാമിനെതിരെ ഇല്ല. രണ്ടുവര്‍ഷം മുമ്പ് ഇത്തരം കേസുകള്‍ ഉണ്ടായിരുന്നു എങ്കിലും കേസുകള്‍ നിസാം ഒത്തുതീര്‍ത്തിരുന്നതിനാല്‍ അതിന് സാധിച്ചിരുന്നില്ല.

എന്നാല്‍, പുതിയ ഹൈക്കോടതി വിധിയനുസരിച്ച് ഒത്തുതീര്‍ന്ന കേസുകളും കാപ്പയ്ക്കായി പരിഗണിക്കാനാകും എന്ന വന്നതോടെയാണ് ഇപ്പോള്‍ നിസാമിനെ കുടുക്കാന്‍
പൊലീസിന് സഹായകമായത്. ബാംഗ്ലൂരില്‍ മോഡലിനെ ബലാത്സംഗം ചെയ്തത്, ആളെ വണ്ടിയിടിപ്പിക്കുകയും ചോദ്യംചെയ്തപ്പോള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തത്, വീടുകയറി ആക്രമണം, ഭീഷണിപ്പെടുത്തല്‍, പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിക്കല്‍, വനിതാ എസ്ഐയെ കാറില്‍ പൂട്ടിയിട്ടത് തുടങ്ങിയ കേസുകളാണ് നിസാമിനെതിരെ ചുമത്തിയിരിക്കുന്നത്.

ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് 2013ല്‍ നിസാമിനെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നു. ഇതിനായി പേരാമംഗലം സ്റ്റേഷനില്‍ നിസാമിന്റെ പേരില്‍ ഗുണ്ടാ ഹിസ്റ്ററി ഫയല്‍ പൊലീസ് തയ്യാറാക്കിയിരുന്നു. എന്നാല്‍ കാപ്പ ചുമത്തുന്നത് പൊലീസില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ നിസാം നിയമം ചുമത്താന്‍ പൊലീസ് കണ്ടെത്തിയ കേസുകള്‍ കാലേക്കൂട്ടി ഒത്തുതീര്‍പ്പാക്കി. അതിനാല്‍ പൊലീസിന് ഈ വിഷയത്തില്‍ തുടര്‍നടപടി എടുക്കാന്‍ സാധിച്ചിരുന്നില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :