ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ബി ഡി ജെ എസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കുമെന്നാണ് സൂചന.

ന്യൂഡല്‍ഹി, അമിത് ഷാ, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, ബി ജെ പി, ബി ഡി ജെ എസ് newdelhi, amith sha, kummanam rajasekharan, o rajagopal, BJP, BDJS
ന്യൂഡല്‍ഹി| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (07:21 IST)
ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

മുന്‍നിര നേതാക്കള്‍ അടക്കം ഇരുപത്തിരണ്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അമിത് ഷായ്ക്ക് കൈമാറിയത്. എന്നാല്‍, ബി ഡി ജെ എസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കുമെന്നാണ് സൂചന.

നേമത്ത് ഒ രാജഗോപാലിനേയും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവിലും മത്സരിപ്പിക്കാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം. മുന്‍ പ്രസിഡന്റ് വി മുരളീധരന്‍, കെ.സുരേന്ദ്രന്‍, അഡ്വ പി എസ് ശ്രീധരന്‍പിള്ള, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :