'ബിക്കിനി സുന്ദരി'കളെ ബാങ്കുകള്‍ക്ക് നല്‍കി കടങ്ങള്‍ ഒത്തുതീര്‍പ്പാക്കൂ: വിജയ് മല്യയെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ

വിജയ് മല്യയുടെ ബിക്കിനി വാഗ്ദാനം ബാങ്കുകള്‍ ചിലപ്പോള്‍ അംഗീകരിച്ചേക്കില്ല, എന്നാല്‍ ബാങ്കര്‍മാര്‍ സ്വീകരിച്ചേക്കു'മെന്ന് രാം ഗോപാല്‍ വര്‍മ്മ

ന്യൂഡല്‍ഹി, വിജയ് മല്യ, രാം ഗോപാല്‍ വര്‍മ്മ, സിനിമ, കിംങ്ങ് ഫിഷര്‍ delhi, vijay mallia, ram gopal varma, cinema, king fisher
ന്യൂഡല്‍ഹി| Sajith| Last Updated: തിങ്കള്‍, 14 മാര്‍ച്ച് 2016 (17:29 IST)
മദ്യരാജാവ് വിജയ് മല്യയ്‌ക്കൊപ്പമുള്ള 'ബിക്കിനി സുന്ദരി'കളെ ബാങ്കുകള്‍ക്ക് നല്‍കി കടങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ഉപദേശം. 9,900 കോടിയുടെ ബാങ്ക് ബാധ്യത ബാക്കിയാക്കി മല്യ രാജ്യംവിട്ടതിനെ തുടര്‍ന്നാണ് വര്‍മ്മ ഇത്തരത്തിലൊരു ഉപദേശം നല്‍കിയത്.

തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയാണ് വിജയ് മല്യയെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്. 'താന്‍ കരുതുന്നത് മല്യ സ്വന്തം ബാങ്കില്‍നിന്ന് ഓരോ 'ബിക്കിനി സുന്ദരി'കളെ വീതം തനിക്ക് കടമുള്ള ബാങ്കുകള്‍ക്ക് നല്‍കി എല്ലാ കടങ്ങളും ഒത്തുതീര്‍പ്പാക്കുമെന്നാണ്' ആദ്യ ട്വീറ്റില്‍ വര്‍മ്മ വ്യക്തമാക്കി. കൂടാതെ 'വിജയ് മല്യയുടെ ബിക്കിനി വാഗ്ദാനം ബാങ്കുകള്‍ ചിലപ്പോള്‍ അംഗീകരിച്ചേക്കില്ല, എന്നാല്‍ ബാങ്കര്‍മാര്‍ സ്വീകരിച്ചേക്കു'മെന്ന് മറ്റൊരു ട്വീറ്റിലും പറയുന്നു.

'വിജയ് മല്യയുടെ ബിക്കിനി സുന്ദരികള്‍ ബാങ്കുകള്‍ക്ക് ഒരു സെക്യൂരിറ്റി ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ബാങ്കര്‍മാര്‍ ആരും തന്നെ ഇതിനെതിരെ പരാതിപ്പെടുകയുമില്ല, ബിക്കിനി സുന്ദരികള്‍ സ്വത്തുണ്ടാക്കിയത് മല്യ കടമെടുത്ത പണം

ഉപയോഗിച്ചാണെങ്കില്‍, തിരിച്ചടയ്ക്കാനുള്ള സ്വത്ത് ബിക്കിനി സുന്ദരികളുടെ പക്കല്‍ ഉണ്ടാവില്ലെ'യെന്നും വര്‍മ്മ ട്വിറ്ററിലൂടെ ചോദിക്കുന്നു.

വിജയ് മല്യയുടെ 'കലണ്ടര്‍ ഗേള്‍സി'നെയും അദ്ദേഹം വെറുതേ വിട്ടില്ല. മല്യയുടെ കലണ്ടര്‍ ഗേള്‍സായ നാര്‍ജിസ് ഫാഗ്രി, ദീപിക പദുക്കോണ്‍, ഇഷാ ഗുപ്ത, കത്രീനാ കൈഫ്,.. തുടങ്ങിയവര്‍ ബാങ്കിന് തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കണമെന്നും വര്‍മ്മ ഓര്‍മ്മപ്പെടുത്തുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :