കേരളത്തിൽ വൈറസിന്റെ രണ്ട് വകഭേദം കൂടി കണ്ടെത്തിയതായി കേന്ദ്രം: ജാഗ്രത

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (20:03 IST)
കോറോണ വൈറസിന്റെ രണ്ടുവകഭേദങ്ങൾ കേരളത്തിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കേരളത്തിൽ നിന്നും കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലുങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം ഇതാണെന്ന് പറയാൻ പറ്റില്ലെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. മഹാരാഷ്ട്ര കൂടാതെ, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവടങ്ങളിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് 4034 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :