നെടുമ്പാശ്ശേരിയില്‍ 20 കോടിയുടെ മയക്കുമരുന്ന്; ആഫ്രിക്ക സ്വദേശിനി പിടിയില്‍

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 20 ജൂലൈ 2015 (14:50 IST)
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 20 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ദക്ഷിണാഫ്രിക്കകാരിയായ യുവതിയുടെ പക്കല്‍ നിന്നാണ് മയക്കുമരുന്ന് പിടി കൂടിയത്. 14 കിലോ എഫ്രിഡിന്‍ എന്ന മരുന്നാണ് പിടി കൂടിയത്.

ഡല്‍ഹിയില്‍ നിന്നും ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് യുവതി കൊച്ചിയില്‍ എത്തിയത്. എയര്‍ കസ്റ്റംസ് മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം നടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. യുവതി കൊച്ചി വഴി നേരത്തെയും മയക്കുമരുന്ന് കടത്തിയതായി സംശയിക്കുന്നു കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :