ലീഗിന്റെ രാജ്യസഭാ സീറ്റ്: നിലപാട് മാറ്റാതെ മുനവ്വറലി, ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും

മലപ്പുറം| VISHNU N L| Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (14:21 IST)
മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കാരണവരുടെ തീരുമാനം അംഗീകരിക്കുന്നു എന്ന് പറഞ്ഞെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ പാണക്കാട് കുടുംബത്തിലെ അഭിപ്രായ വ്യത്യാസം വെളിപ്പെടുത്തിക്കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യതിചലനമാണ് ഇത്തവണ ഉണ്ടായതെന്നും അതുകൊണ്ട് തന്നെ നടപടികളുടെ വിധിയും കാലം തീരുമാനിയ്ക്കട്ടെയെന്നും മുനവ്വറലി പറയുന്നു.

പാര്‍ട്ടി കൈക്കൊണ്ട തീരുമാനത്തെ ഞാന്‍ ബഹുമാനിയ്ക്കുന്നു. സ്ഥാനാര്‍ഥി പി.വി.അബ്ദുള്‍ വഹാബിന് എല്ലാ ആശംസകളും നേരുന്നു. രാജ്യസഭാ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വന്ന എന്റെ പോസ്റ്റുകള്‍ ആരേയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നില്ല. തെറ്റുകള്‍ അംഗീകരിയ്ക്കുകയും അത് തിരുത്താനുള്ള തുടര്‍നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്താലേ വിജയമുണ്ടാകൂ എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍ - മുനവ്വറലിയുടെ പോസ്റ്റ് ഇങ്ങനെ പോകുന്നു.

ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് പി വി അബ്ദുള്‍ വഹാബിനെതിരെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. രാജ്യസഭാ സീറ്റ് ഒരു മുതലാളിയ്ക്ക് നല്‍കരുതെന്ന ധ്വനിയായിരുന്നു അതിലുണ്ടായിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം പി.വി.അബ്ദുള്‍ വഹാബ് തന്നെ പോസ്റ്റിലെ പരാമര്‍ശത്തിനെതിരെ പ്രതികരിയ്ക്കുകയും ചെയ്തു. പണക്കാരനാകുന്നത് ഒരു ക്രിമിനല്‍ക്കുറ്റമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതിനു പിന്നാലെയാണ് ഇപ്പോഴത്തേത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :