ആര്‍‌എസ്‌എസ് നയം വ്യക്തമാക്കുന്നു; സംവരണം പുനഃപരിശോധിക്കണം...!

ന്യൂഡൽഹി| VISHNU N L| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2015 (19:14 IST)
സംവരണ വിഷയത്തിൽ നിലപാട് വീണ്ടും വ്യക്തമാക്കി ആര്‍‌എസ്‌എസ് വീണ്ടും രംഗത്ത്. സംവരണ നയം പുനഃപരിശോധിക്കണമെന്ന നിലപടില്‍ നിന്ന് സംഘടനയ്ക്ക് യാതൊരു മാറ്റവുമില്ലെന്ന് ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഖോരക്പൂരിൽ ആർഎസ്എസ് പ്രവർത്തകരുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്താണ് മോഹൻ ഭാഗവത് ഇപ്പോൾ നിലപാട് സംഘടനയുടെ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്.

ആർഎസ്എസ് സംവരണത്തിന് എതിരല്ലെന്നും എന്നാൽ, യഥാർത്ഥത്തിൽ അഹർഹരായവർക്കല്ല സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. അതുകൊണ്ടുതന്നെ സംവരണകാര്യം പുനഃപരിശോധിക്കണം. ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇക്കാര്യം പറഞ്ഞത് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കിയിരുന്നു.

ഇതേ തുടര്‍ന്ന്
കേന്ദ്രസർക്കാർ സംവരണത്തിന് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ മോഡിയെ തിരുത്തി മോഹന്‍ ഭാഗവത് വീണ്ടും നയം വ്യക്തമാക്കിയിരിക്കുകയാണ്. ഭാഗവതിന്റെ പ്രസ്താവന ബിജെപിയെ വീണ്ടും പ്രതിസന്ധിയിലക്കിയിരിക്കുകയാണ്. ബിഹാറിൽ രാംവിലാസ് പാസ്വാന്റെയും ജിതിൻ റാം മാഞ്ചിയുടെയും നേതൃത്വത്തിലുള്ള പാർട്ടികളെ ഒപ്പം കൂട്ടി പിന്നാക്ക വിഭാഗത്തിന്റെ കൂടി പന്തുണ നേടിയെടുക്കാനുള്ള ശ്രമാണ് മോഡിയും ബിജെപിയും നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :