എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എംഎം മണി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 26 നവം‌ബര്‍ 2022 (18:37 IST)
ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എംഎം മണി. എസ് രാജേന്ദ്രന് വീട് പുറമ്പോക്കിലായതിനാല്‍ ഒഴിയണമെന്ന് കാട്ടിയാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇക്കാനഗറിലെ വീടിരിക്കുന്ന ഭൂമി പുറമ്‌ബോക്കായതിനാല്‍ ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്. ദേവികുളം സബ് കളക്ടര്‍ ആണ് നോട്ടീസ് നല്‍കിയത്.

സ്ഥലം ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം തേടി സബ് കളക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസിലുണ്ട്. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് മണി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :