സെന്റ് ഓഫ് കൊടുക്കുന്ന സ്ഥലത്ത് ചെന്നിട്ടല്ല അത് പറയേണ്ടത്; പിപി ദിവ്യക്കെതിരെ മല്ലിക സുകുമാരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (19:23 IST)
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിപി ദിവ്യക്കെതിരെ നടിയും സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരന്‍. ഒരു മനുഷ്യന് സെന്റ് ഓഫ് കൊടുക്കുന്ന സ്ഥലത്തിരുന്ന് പറയേണ്ട ഒരു വര്‍ത്തമാനം അല്ല ആ സ്ത്രീ പറഞ്ഞത്. അവര്‍ക്ക് അത് പറയാം. അയാളെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ട്. നിങ്ങള്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തില്ലേ എന്ന്. അല്ലെങ്കില്‍ വകുപ്പ് മന്ത്രിയോട് പറയാം. അല്ലെങ്കില്‍ സര്‍ക്കാരിന് ഒരു കത്ത് എഴുതാം. അദ്ദേഹത്തെ സ്‌നേഹത്തോടെ യാത്രയയക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ വന്നിരിക്കുകയായിരുന്നു. പത്തനംതിട്ട സ്വീകരിക്കാന്‍ ഇരിക്കുകയായിരുന്നു.

സത്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ യാത്ര ഒഴിവാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ ചെന്ന് കണ്ടേനെ. ആ ചിതയ്ക്ക് ചുറ്റും ആ പെണ്‍കുഞ്ഞ് നടക്കുന്നത് കണ്ടപ്പോള്‍ ഒരു അമ്മയെന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീയെന്ന നിലയില്‍ ചങ്ക് പൊട്ടി പോയെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :