മദ്രസകളെ ആരാധനാലയങ്ങളായി കാണാനാകില്ല: ഹൈക്കോടതി

കൊച്ചി| VISHNU N L| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2015 (14:15 IST)
മദ്രസയെ ആരാധാനാലയമായി കാണാനാവില്ലെന്നും അവിടെ പോളിങ് ബൂത്ത് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി . ചെങ്ങളയിലെ ഒന്നാം വാര്‍ഡില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ പോളിങ് ബൂത്ത് അവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശി ബി.എ. കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊടതി വിധി.

ആരാധനാലയങ്ങള്‍ പോളിങ് സ്റ്റേഷന്‍ ആക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത്. എന്നാല്‍, എന്ന വാക്കിന് സ്‌കൂള്‍ എന്നേ അര്‍ഥമുള്ളൂ എന്നും അവിടെ പഠനമാണ് നടക്കുന്നതെന്നും കോടതി വിലയിരുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈപ്പുസ്തകത്തില്‍ ആരാധാനാലയം, പോലീസ് സ്റ്റേഷന്‍, ആസ്​പത്രി എന്നിവ പോളിങ് ബൂത്ത് ആക്കരുതെന്നേ പറയുന്നുള്ളൂ എന്നും ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി.

കൂടുതല്‍ വോട്ടര്‍മാര്‍ താമസിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റണമെന്നും ആവശ്യമുണ്ടായിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ ഏറെ മുന്നേറിയ ഈ ഘട്ടത്തില്‍ പ്രസ്തുത ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :