സ്‌റ്റേ ഇല്ല; പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം

കൊച്ചി| VISHNU N L| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2015 (13:58 IST)
പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യില്ലെന്ന് ഡിവിഷന്‍ ബഞ്ച്. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ജഡ്ജിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിന്നു.

പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. 2003-ലെ വിധി റദ്ദാക്കിയത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണെന്നും സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് വിധി ബുദ്ധിമുട്ടുണ്ടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍
നിലവിലെ സാഹചര്യത്തില്‍ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാനാകില്ലെന്നും വിശദമായ വാദം കേട്ടതിന് ശേഷം മാത്രമേ അന്തിമവിധി കൈക്കൊള്ളാനാകൂവെന്നും കോടതി അറിയിച്ചു. ഇതോടെ പിന്‍സീറ്റിലും ഹെല്‍മെറ്റ് എന്ന ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :