മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

ശ്രീലാല്‍ വിജയന്‍| Last Modified ചൊവ്വ, 11 മെയ് 2021 (10:43 IST)
എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ അന്തരിച്ചു. കോവിഡ് ബാധിച്ച് അദ്ദേഹം തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 81 വയസായിരുന്നു.

കടുത്ത പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നീ നോവലുകൾ രചിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിൻറെ തിരക്കഥയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം മാടമ്പ് കുഞ്ഞുക്കുട്ടന് ലഭിച്ചു.

കരുണം കൂടാതെ ദേശാടനം, സഫലം, ഗൗരീശങ്കരം, മകൾക്ക് തുടങ്ങിയ തിരക്കഥകളും മാടമ്പിന്റേതായുണ്ട്. ആനച്ചന്തം, ആറാം തമ്പുരാൻ, പോത്തൻ വാവ, അഗ്നിനക്ഷത്രം, ചിത്രശലഭം, കാറ്റുവന്ന് വിളിച്ചപ്പോൾ, വടക്കുംനാഥൻ, അഗ്നിസാക്ഷി, ദേശാടനം, അശ്വത്ഥാമാവ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :