പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തം: സഹായധനമായി എം എ യൂസഫലി രണ്ട് കോടി രൂപ നല്‍കി

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കുമായി പ്രവാസി മലയാളിയായ എം.എ യൂസഫലി സഹായധനമായി രണ്ട് കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറി.

kollam, paravur, MA Yusafali, puttingal, lulu, firework accident കൊല്ലം, പരവൂര്‍, എം എ യൂസഫലി, പുറ്റിങ്ങല്‍, ലുലു, വെടിക്കെട്ട് അപകടം
കൊല്ലം| Last Modified വ്യാഴം, 14 ജൂലൈ 2016 (11:40 IST)
പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കുമായി പ്രവാസി മലയാളിയായ എം.എ യൂസഫലി സഹായധനമായി രണ്ട് കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറി.

യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ നിഷാദാണ് ചെക്ക് കളക്ടര്‍ ഷൈനമ്മാള്‍ക്ക് കൈമാറിയത്. ലുലു ഗ്രൂപ്പിന്‍റെ പ്രമുഖ ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തു.

അപകടത്തില്‍ മരിച്ചവരിലെ 109 പേരെയാണു തിരിച്ചറിഞ്ഞത്. ഇവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റ 318 പേര്‍ക്ക് അര ലക്ഷം രൂപ വീതവുമാണ് നല്‍കുന്നത്. പരിക്കേറ്റ ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് അനുസരിച്ച് ബാക്കി തുക കൂടി കൈമാറുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :