നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 10 മെയ് 2021 (17:20 IST)
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 14 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. മേയ് 16 ഓടെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് എല്ലാ ജില്ലകളിലും ഇടി മിന്നല്‍, കാറ്റ്, മഴ എന്നിവയ്ക്ക് സാധ്യത.
അടുത്ത 24 മണിക്കൂറില്‍ (10.05.2021)
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍
മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രത നിര്‍ദേശം :
10-11-2021 മുതല്‍ 12.03.2021 വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
13.05.2021: തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില അവസരങ്ങളില്‍ 60 കിമീ വരെ
വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
14 -05 -2021: തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില അവസരങ്ങളില്‍ 60 കിമീ വരെ
വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യതൊഴിലാളികള്‍ പ്രസ്തുത ദിവസം മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍
മല്‍ത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.