തീരുമാനത്തിന് സഡണ്‍ ബ്രേക്ക്; സുരേഷ് ഗോപിയും മത്സരിക്കാന്‍ ? - ബിജെപിയില്‍ സര്‍വ്വത്ര ആശയക്കുഴപ്പം

 lok sabha election , BJP , Suresh gopi , sabarimala , കോണ്‍ഗ്രസ് , ബിജെപി , സുരേഷ് ഗോപി , അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി| Last Modified ശനി, 16 മാര്‍ച്ച് 2019 (14:46 IST)
ലോക്‍സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിനെ പോലും ബിജെപിക്കും വെല്ലുവിളിയാകുന്നു. സീറ്റിനായുള്ള വടം വലിയും തര്‍ക്കങ്ങളുമാണ് ഇരു പാര്‍ട്ടിയേയും വലയ്‌ക്കുന്നത്.

ശബരിമല യുവതീപ്രവേശനത്തിൽ ചർച്ചയായ പത്തനംതിട്ടയില്‍ ആ‍ര് മത്സരിക്കുമെന്നാ‍ണ് ബിജെപിയില്‍ തര്‍ക്കം. പത്തനം തിട്ട സീറ്റില്‍ മത്സരിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സന്നദ്ധത അറിയിച്ചു. മത്സരിക്കാനുള്ള ആഗ്രഹം കണ്ണന്താനം നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.

കൊല്ലം സീറ്റില്‍ സുരേഷ് ഗോപി എംപിയേയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വം സുരേഷ് ഗോപിക്കായി രംഗത്ത് എത്തിയേക്കുമെന്ന സൂചനകളും ലഭ്യമാകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :