Last Modified ശനി, 16 മാര്‍ച്ച് 2019 (13:04 IST)
പിണറായി വിജയൻ നല്ല ഭരണാധികാരിയാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സഖാവ് പിണറായി വിജയൻ മോശം മുഖ്യമന്ത്രിയാണെന്നു വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്. ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നവനാണ് നല്ല ഭരണാധികാരി. ഭൂരിപക്ഷം എതിർത്താലും ഇതു എന്റെ തീരുമാനമാണെന്നു പറഞ്ഞു ഉറച്ചു നിൽക്കണം. അതാണ് അദ്ദേഹം ചെയ്തത്. ശ്രീകുമാരൻ തമ്പി പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിവാദം വോട്ടിങ്ങിനെ ചെറിയ രീതിയില്‍ സ്വാധീനിക്കുമെന്നും എന്നാല്‍ അത് ഇടതുപക്ഷത്തിനാണ് നേട്ടമെന്നും ശ്രീകുമാരന്‍ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഞാന്‍ ഹിന്ദു ആണ്. പക്ഷെ എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല. ശബരിമലയിലെ ആചാരങ്ങള്‍ മുന്‍പേ മാറേണ്ടതായിരുന്നു. ആചാരങ്ങള്‍ ഒക്കെയും മാറണം. മുന്‍പ് ബ്രാഹ്മണരുടെ വിവാഹം ഏഴു ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. ബി. ജെ. പിക്ക് ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
താൻ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളല്ല. കോൺഗ്രസോ ബിജെപിയോ കമ്മ്യൂണിസ്റ്റോ ഇല്ലാതെയാണ് കടന്നുവന്നത്. ശബരിമല യുവതീപ്രവേശനം വോട്ടിങ്ങിനെ ചെറിയ രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.