ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യമെഡല്‍

ചെന്നൈ| JOYS JOY| Last Updated: വെള്ളി, 10 ജൂലൈ 2015 (12:11 IST)
ചെന്നൈയില്‍ നടക്കുന്ന അമ്പത്തിയഞ്ചാമത് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യമെഡല്‍. പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ടി ഗോപിയാണ് വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. തമിഴ്നാടിന്റെ എല്‍ സൂര്യയാണ് ഈ ഇനത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.

കേരളത്തില്‍ നിന്നടക്കം 700ഓളം അത്‌ലറ്റുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ് ഈ മാസം 13 വരെ നീളും. ഓഗസ്റ്റ് 22 മുതല്‍ 30 വരെ ബീജിംഗില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള അവസാന യോഗ്യതാമത്സരം കൂടിയാണിത്.

മയൂഖ ജോണി, ടിന്‍റു ലൂക്ക, എം എ പ്രജുഷ, ആര്‍ അനു, അനില്‍ഡ തോമസ്, പി യു ചിത്ര, ഡൈബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ വനിതാനിരയെ നയിക്കും. പുരുഷന്മാരില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, സജീഷ് ജോസഫ്, കെ ടി ഇര്‍ഫാന്‍, രഞ്ജിത് മഹേശ്വരി, ജിതിന്‍ പോള്‍ തുടങ്ങിയവര്‍ കേരളത്തിന്റെ പ്രതീക്ഷകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :