തെരഞ്ഞെടുപ്പ് റദ്ദാക്കിയ വാര്‍ഡുകളില്‍ ഡിസംബര്‍ 8 ന് വോട്ടെടുപ്പ്

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (18:58 IST)
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മരണം കാരണം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വാര്‍ഡുകളിലെ വോട്ടെടുപ്പ് ഡിസംബര്‍ 8 ന് നടത്തും.

നവംബര്‍ 18 ആയിരിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. സൂക്ഷ്മ പരിശോധന നവം.19 നും പത്രിക പിന്‍വലിക്കുന്നതിനുള്ള തീയതി നവം.21 നുമായിരിക്കും. വോട്ടെണ്ണല്‍ നടക്കുന്നത് ഡിസംബര്‍ ഒന്‍പതിനാണ്.

ഇടുക്കി അടിമാലി ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് പുതുശേരി ഗ്രാമപഞ്ചായത്ത്, ചേര്‍പ്പുളശേരി മുനിസിപ്പാലിറ്റി, കണ്ണൂര്‍ ധര്‍മ്മടം ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ഏനാത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :