പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്

തിരുവനന്തപുരം| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (18:54 IST)
തിരുവിതാം‍കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി പ്രയാര്‍ ഗോപാലകൃഷ്ണനെയും അംഗമായി അജയ് തറയിലിനെയും നിയമിച്ചു. ഇവര്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയേല്‍ക്കും.

തിരു.ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എം.പി.ഗോവിന്ദന്‍ നായര്‍, അംഗം സുഭാഷ് വാസു എന്നിവരുടെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ പ്രസിഡന്‍റിനെയും അംഗത്തേയും നിയമിച്ചത്.

ഹിന്ദുക്കളായ ഇരുവരെയും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ചേര്‍ന്നാണ് നാമനിര്‍ദ്ദേശം ചെയ്തത്.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഇതുവരെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയിരുന്നു. പ്രതിപക്ഷത്തു നിന്ന് നേരത്തേയുള്ള അംഗമായ മുന്‍ എം.എല്‍.എ കെ.പി കുമാരന്‍ ഇപ്പോഴും ബോര്‍ഡ് അംഗമാണ്.

മില്‍മയുടെ സ്ഥാപക ചെയര്‍മാന്‍ ആയ പ്രയാര്‍ ചടയമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് 2001-06 കാലത്ത് എം.എല്‍.എ സ്ഥാനം വഹിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :