ബിവറേജിൽ നിന്ന് മദ്യം വാങ്ങി ഫ്രൂട്ടി കുപ്പികളിലാക്കി വിറ്റു; സുഹൃത്തുക്കൾ പിടിയിൽ

ബിവറേജസ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം ഫ്രൂട്ടി മാറ്റി സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിലും നിറച്ച് ആവശ്യക്കാർക്ക് വലിയ വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു.

Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (08:35 IST)
വീടിനുള്ളിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ സുഹൃത്തുക്കൾ പിടിയിൽ. ബിവറേജസ് ഷോപ്പിൽ നിന്നും
മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം ഫ്രൂട്ടി മാറ്റി സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിലും നിറച്ച് ആവശ്യക്കാർക്ക് വലിയ വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. കരീപ്ര സ്വദേശികളായ സുബ്രു എന്ന വിളിക്കുന്ന സുബ്രമണ്യൻ, മധു എന്നിവരാണ് എഴുകോൺ പൊലീസിന്റെ പിടിയിലായിത്.

പ്രതികളുടെ വീട്ടിൽ നിന്നും ചെറിയ സോഫ്‌റ്റ് ഡ്രിങ്ക് കുപ്പികളിൽ നിറച്ച മദ്യവും കണ്ടെടുത്തു. എഴുകോൺ എസ്ഐ ബാബു കുറുപ്പ്, സി‌പിഒമാരായ അനീഷ്, അരുൺ കെ എന്നിവരടുങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :