ലോ അക്കാദമി; സമരത്തിന് മറ്റൊരു മുഖം!

ലോ അക്കാദമി; സമരം രൂക്ഷമായി, നഷ്ടമായത് ഒരു ജീവൻ

aparna shaji| Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (07:55 IST)
ലോ ​അ​ക്കാ​ദ​മി വിഷയം രൂക്ഷമാകുന്നു. സമരമുഖം മാറുന്നു. പ്രതിഷേധത്തിൽ നഷ്ടമായത് ഒരു ജീവൻ. ആത്മഹത്യാശ്രമങ്ങളും ഇടവിട്ടുള്ള ആക്രമങ്ങളുമായിരുന്നു ചൊവ്വാഴ്ച അരങ്ങേറിയത്. പ്രതിഷേധത്തിനിടെ കു​ഴ​ഞ്ഞു​വീ​ണ മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ ജ​ബ്ബാർ (64) മ​രിച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ക്കാ​ഡ​മി​ക്കു​മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പൊലീസും സമരക്കാരും തമ്മിലുള്ള ആക്രമണം രൂക്ഷമായതോടെ ഭയന്നോടിയ ഇയാൾ കുഴഞ്ഞുവീഴുകയാ‌യിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് എ ബി വി പി പ്രവര്‍ത്തകനായ ഷിമിത്ത് ആത്മഹത്യാഭീഷണി മുഴക്കി സമരപ്പന്തലിനു സമീപമുള്ള ആല്‍മരത്തില്‍ കയറിയത്. ലക്ഷ്മി നായർ രാജിവെക്കണം, പാസ്പോർട്ട് കണ്ടുകെ‌ട്ടണം എന്നിവയായിരുന്നു ഇയാളുടെ ആവശ്യം. അനുനയശ്രമങ്ങൾ ഫലം കണ്ടില്ല. തുടർന്ന്
ഫയര്‍‌ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെയിറക്കുന്ന സമയത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു മുന്നിൽ രണ്ടു പേർ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇയാള്‍ക്കു നേരെ ഫയര്‍‌ഫോഴ്‌സ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്‌തതോടെയാണ് സംഘര്‍ഷമുണ്ടായത്.

നിരാഹാര സമരം നടത്തുന്ന കെ മുരളീധരന്‍ എംഎല്‍എയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈകീട്ട് 6.30 ഓടെ ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യ മുഴക്കിയത്. യുവാവ് പെട്രോള്‍ ദേഹത്ത് ഒഴിച്ചതോടെ ഫയര്‍ഫോഴ്‌സ് അയാള്‍ക്കുനേരെ വെള്ളംചീറ്റി. വെള്ളം സമരപ്പന്തലിലേക്ക് വീണതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. ചിലര്‍ പൊലീസിന് നേരെ തിരിയുകയും ഫയര്‍‌ ഫോഴ്‌സ് വണ്ടിക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. എന്നാല്‍, പ്രവര്‍ത്തകന്‍ പെട്രോള്‍ ശരീരത്ത് ഒഴിച്ചുവെന്നും അയാള്‍ തീ കൊളുത്താതിരിക്കാനാണ് ജപീരങ്കി ഉപയോഗിച്ചതെന്നും മനസിലായതോടെ പ്രവര്‍ത്തകര്‍ ശാന്തരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :