1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kummanam rajasekharan on bengal issue

ബംഗാളിലെ പീഡിതരോട് ഐക്യദാര്‍ഢ്യമെന്ന് സംസ്ഥാന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

Kummanam Rajasekharan
ബംഗാളിലെ പീഢിതരോട് ഐക്യദാര്‍ഢ്യമെന്ന് സംസ്ഥാന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാര്‍ത്തകളാണ് ബംഗാളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാഹന വ്യൂഹവും അക്രമത്തിനിരയായി. 16 -ല്‍ പരം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒട്ടനവധിപേര്‍ക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയര്‍ത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സൈ്വരവിഹാരം നടത്തുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
ബംഗാളിന്റെ ഇന്നത്തെ ഈ ദുരിത കാഴ്ചകള്‍ മനുഷ്യത്വമുളള ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. ഇലക്ഷന്‍ കാലമായതിനാല്‍ ഇലക്ഷന്‍ കമ്മീഷന്റെ അധീനതയിലാണ് ആഭ്യന്തരവകുപ്പ് എന്നതിനാലാണ് അക്രമം തടയാന്‍ കഴിയാത്തതെന്ന മമതയുടെ വിശദീകരണം അടിസ്ഥാന രഹിതമാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ഏതു അടിയന്തിര സാഹചര്യത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കാനുളള അവകാശവും അധികാരവും സര്‍ക്കാരിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച് അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
അടുത്ത ലേഖനം
ആലപ്പുഴയില്‍ വീടിൻറെ ടെറസിനുമുകളില്‍ 11കാരന്‍ മരിച്ച നിലയില്‍; മരിച്ചത് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിൻറെ മകൻ