തിരുവനന്തപുരം|
jibin|
Last Updated:
ഞായര്‍, 13 മാര്‍ച്ച് 2016 (18:37 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 22 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ട പട്ടികയിലുണ്ട്.
മുതിർന്ന നേതാവ്
ഒ രാജഗോപാൽ നേമത്തും സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിലും മത്സരിക്കും. ശോഭാ സുരേന്ദ്രൻ പാലക്കാടും
കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും ജനവിധി തേടും. മുൻ സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരൻ കഴക്കൂട്ടത്താണ് മത്സരിക്കുക. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ജോർജ് കുര്യനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായുള്ള ഉഭയകക്ഷി ചർച്ചകൾ 15ന് നടക്കും. 16ന് സംസ്ഥാന ബിജെപി നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുമതിക്ക് ശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക.
സ്ഥാനാർഥി പട്ടിക: കെ. സുരേന്ദ്രൻ (മഞ്ചേശ്വരം), സദാനന്ദൻ മാസ്റ്റർ (കൂത്തുപറമ്പ്), പി.പി. ശ്രീശൻ (കോഴിക്കോട് നോർത്ത്), സി.കെ.പത്മനാഭൻ (കുന്ദമംഗലം), രവി ചേലത്ത് (തവനൂർ), കെ.കെ. സുരേന്ദ്രൻ (പൊന്നാനി), ബാദുഷ തങ്ങൾ (മലപ്പുറം), ശോഭാ സുരേന്ദ്രൻ (പാലക്കാട്), രേണു സുരേഷ് (കോങ്ങാട്), ഷാജു മോൻ വെട്ടേക്കാട് (ചേലക്കര), നാഗേഷ് (പുതുക്കാട്), എ.എൻ. രാധാകൃഷ്ണൻ (മണലൂർ), എൻ.കെ. മോഹൻ ദാസ് (എറണാകുളം), എൻ. ചന്ദ്രൻ (ദേവികുളം), ജോർജ് കുര്യൻ (പുതുപ്പള്ളി), പി.കെ. ശ്രീധരൻ പിള്ള (ചെങ്ങന്നൂർ), പി.എം. വേലായുധൻ (മാവേലിക്കര), എം.ടി.രമേശ് (ആന്മുള), ഒ. രാജഗോപാൽ (നേമം), കുമ്മനം രാജശേഖരൻ (വട്ടിയൂർക്കാവ്), വി. മുരളീധരൻ (കഴക്കൂട്ടം), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട).