കൊച്ചി|
സജിത്ത്|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (16:33 IST)
നാടിന്റെ സാംസ്കാരിക പൈതൃകത്തെ നിന്ദിക്കുന്ന തരത്തിലാണ് സി പി എം നേതാക്കള്‍ സംസാരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥനയും നിലവിളക്ക് കൊളുത്തലും ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ പ്രസ്താവിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് കുമ്മനം രംഗത്തെത്തിയത്.
ജി സുധാകരന്റെ പ്രസ്താവന സി പി എമ്മിന്‍റെ സാംസ്കാരിക ഫാസിസമാണെന്ന് കുമ്മനം ആരോപിച്ചു. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനായാണ് സി പി എം നേതാക്കള്‍ വിവാദം ഉണ്ടാക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ഭരണഘടനക്ക് മതവും ജാതിയുമില്ല. നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് ചോദ്യം ചെയ്യുന്നവരില്‍ ബ്രാഹ്മണ മേധ്വാവിത്വമാണുള്ളതെന്നുമായിരുന്നു ആലപ്പുഴയിൽ നടന്ന പൊതുയോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്.