കോട്ടയം|
aparna shaji|
Last Updated:
വെള്ളി, 29 ഏപ്രില്‍ 2016 (12:00 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സ്വഭാവം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെയെന്ന് പറഞ്ഞ എസ് ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. കുമ്മനം സച്ചിനെപ്പോലെയെന്ന് ശ്രീശാന്ത്, ഇങ്ങനെയൊക്കെ പറഞ്ഞാന്‍ ജനം ഹര്‍ഭജനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുന്‍പ്, ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് കളിക്കളത്തില്‍വെച്ച് ശ്രീശാന്തിനെ തല്ലിയിരുന്നു. ഹര്‍ഭജന്‍ തല്ലിയതിനെ തുടര്‍ന്ന് ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ജനം ഹര്‍ഭജനാകുമെന്ന എന്‍ എസ് മാധവന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സച്ചിനോളം വിനീതഭാവമുള്ളയാളാണ് കുമ്മനം. സംസ്ഥാനത്തു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ബി ജെ പി നേതാവ് കുമ്മനമാണെന്നായിരുന്നു ഒരു ചാനല്‍ അഭിമുഖത്തിനിടെ ശ്രീശാന്ത് പറഞ്ഞത്. ഇതിനെതിരെ ട്വിറ്റര്രിലൂടെയായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് ശ്രീശാന്ത്.