ചോദ്യം ചെയ്യൽ തുടങ്ങി അഞ്ച് മണിക്കൂർ, ജലീലിന്റെ രാജിക്കായി പ്രതിപക്ഷ സമ്മർദ്ദം ശക്തം

അഭിറാം മനോഹർ| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:44 IST)
ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജിക്കായുള്ള ആവശ്യം ശക്തമാക്കി പ്രതിപക്ഷം. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് വിധേയനായ ശേഷമാണ് മന്ത്രി വീണ്ടും അന്വേഷണത്തെ അഭിമുഖീകരിക്കുന്നത്.

കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. രാവിലെ ആറ് മണിയോടെയാണ് ജലീൽ സ്വകാര്യവാഹനത്തിൽ ചോദ്യം ചെയ്യലിന് ഹാജരായത്.സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് അന്വേഷണം എന്നാണ് സൂചന.

മാധ്യമങ്ങളെ അറിയിക്കാതിരിക്കാൻ പുലർച്ചെ തന്നെ ജലീൽ എൻഐഎ ഓഫീസിൽ എത്തിയതെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇ‌ഡി ചോദ്യം ചെയ്യലിനും സ്വകാര്യവാഹനത്തിലാണ് ജലീൽ ഹാജരായത്. അന്ന് ചോദ്യം ചെയ്യലിന് ശേഷവും ജലീൽ അക്കാര്യം മാധ്യമപ്രവർത്തകരോട് സമ്മതിച്ചിരുന്നില്ല. അതേസമയം എൻഐഎ ചോദ്യം ചെയ്യലിനെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്ന ഉടനെ തന്നെ ബിജെപിയും കോൺഗ്രസും ലീഗും ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കുവാൻ തീരുമാനിച്ചു.ഇനിയും കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :