പാഠപുസ്തക അച്ചടി: തിങ്കളാഴ്ച്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

പാഠപുസ്തക അച്ചടി , കെഎസ് യു , വിദ്യാഭ്യാസ ബന്ദ് , രാജമാണിക്യം
തിരുവനന്തപുരം| jibin| Last Modified ശനി, 4 ജൂലൈ 2015 (09:05 IST)
തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു. പാഠപുസ്തക അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യുവിന്റെ ബന്ദ്. നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടരുന്നതിനെടെയാണ് കെഎസ്‌യുവിന്റെ ബന്ദെന്നത് ശ്രദ്ധേയമാണ്.

പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണങ്ങളുമായി കെ ബി പി എസ്. കെ ബി പി എസ് മാനേജിംഗ് ഡയറക്‌ടര്‍ രാജമാണിക്യം ആണ് ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ജൂലൈ 20ന് പാഠപുസ്തകങ്ങള്‍ അടിച്ചു തീരില്ലെന്ന് പറഞ്ഞ രാജമാണിക്യം ഓഗസ്റ്റ് ആദ്യം മാത്രമേ അച്ചടി പൂര്‍ത്തിയാകുകയുള്ളൂവെന്നും വ്യക്തമാക്കി.

അച്ചടി വൈകിയതില്‍ കെ ബി പി എസിന്റെ ഭാഗത്തു നിന്ന് വീഴ്ചയില്ല. പത്തു ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഓര്‍ഡര്‍ കിട്ടിയത്. ഓര്‍ഡര്‍ ലഭിച്ച മുറയ്ക്ക് താമസം കൂടാതെ അച്ചടി നടക്കുന്നുണ്ട്. കെ ബി പി എസ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഒരു പാഠപുസ്തകത്തിന് നാല് രൂപ മാത്രമാണ് ലഭിക്കുന്നത്. സ്വകാര്യപ്രസുകള്‍ അടക്കമുള്ളവര്‍ക്ക് 22 രൂപ നല്കാന്‍ സര്‍ക്കാര്‍ തയ്യാറായ സമയത്താണ് ഇത്.

കെ ബി പി എസിന്റെ ഭാഗത്ത് വീഴ്ചയില്ല. 43 ലക്ഷം പാഠപുസ്തകം അടിക്കാന്‍ ഓര്‍ഡര്‍ കിട്ടി. മൂന്നിരട്ടി കപാസിറ്റി ഉപയോഗിച്ചാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. അച്ചടിയേക്കാള്‍ കൂടുതലായി ചെലവ് വരുന്നുണ്ടെന്നും സാങ്കേതിക, സാമ്പത്തിക തടസങ്ങള്‍ ഉണ്ടെന്നും കെ ബി പി എസ് എംഡി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :