1,000 ഇവി ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ ബിപിസിഎൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (23:08 IST)
ഇലക്‌ട്രിക് വാഹനരംഗത്ത് വരാനിരിക്കുന്ന വർഷങ്ങളിൽ ഒരു വലിയ വിപ്ലവം തന്നെ നടക്കുമെന്നാണ് ബിസിനസ് ലോകം കണക്കാക്കുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് വാഹന‌രംഗത്തെ വളർച്ചയെ അനുകൂലമാക്കാനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ചുരുങ്ങിയ കാലത്തിനുള്ളിൽ 1,000 ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 44 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ബിപിസിഎല്ലിന് കീഴിലുള്ളത്. കൂടാതെ, തങ്ങളുടെ മൂന്നിലൊന്ന് ഔട്ട്‌ലെറ്റുകളിലും ഇലക്ട്രിക്, ഹൈഡ്രജന്‍, സിഎന്‍ജി തുടങ്ങിയവ ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകള്‍ ലഭ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 മെഗാവാട്ടിന്റെ റിന്യൂവബ്ള്‍ പവര്‍ പോര്‍ട്ട്ഫോളിയോയ്ക്കായി 5,000 കോടി ചെലവഴിക്കാനാണ് കമ്പനിയുടെ തീരുമാനം.നിലവില്‍ 45 മെഗാവാട്ട് റിന്യൂവബ്ള്‍ എനര്‍ജി ശേഷിയാണ് ബിപിസിഎല്ലിന് കീഴിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :