കൊല്ലം|
jibin|
Last Modified ചൊവ്വ, 13 ഡിസംബര്‍ 2016 (20:35 IST)
സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. സഹകരണ സമരത്തിൽ എൽഡിഎഫുമായി സഹകരിക്കേണ്ടെന്നു തീരുമാനിച്ചത് എഐസിസി നിർദേശപ്രകാരമാണ്. എഐസിസിയുടെ തീരുമാനമാണു കേരളത്തിൽ കോൺഗ്രസ് നടപ്പാക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.
സഹകരണ ബാങ്കുകളുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും യോജിച്ചു സമരം ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കിയതു സുധീരനാണെന്ന കോടിയേരിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. സിപിഐക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിച്ചിട്ടു മതി സിപിഎം കോൺഗ്രസുമായി കൂട്ടുകൂടുന്നത്. ആദ്യം സിപിഐ പ്രവർത്തകർക്കു സമാധാനപരമായി പ്രവർത്തിക്കാൻ അവസരമൊരുക്കണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരളത്തിൽ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മോദി സർക്കാറിന്റെ കറൻസി പിൻവലിക്കൽ സൃഷ്ടിച്ച പ്രതിസന്ധി അവസരമായി കരുതിയാണു
എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത്. മോദി രാജ്യത്തെ സാമ്പത്തിക രംഗം താറുമാറാക്കിയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.