മദ്യനിരോധനവും, മദ്യവര്‍ജനവും കെപിസിസിയുടെ പ്രഖ്യാപിത ലക്ഷ്യം: സുധീരന്‍

തിരുവനന്തപുരം| jibin| Last Modified ശനി, 17 ജനുവരി 2015 (18:16 IST)
സംസ്ഥാനത്ത് മദ്യനയം നടപ്പാക്കാന്‍ കെപിസിസി ബാധ്യസ്ഥമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യവര്‍ജനവും മദ്യനിരോധനവും കെപിസിസിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനിരോധനവും മദ്യവര്‍ജനവും കെപിസിസിയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി ഇനി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഗ്രൂപ്പ് അതിപ്രസരം പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. മദ്യനയത്തിന് കെപിസിസി നിര്‍വാഹക സമിതി അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, മദ്യനയത്തില്‍ പാര്‍ട്ടിക്കും തനിക്കും ഒരേനിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :