‘ഞാറ്റുവേല’യുടെ ചുംബനസമരത്തിനിടെ കോഴിക്കോട് പ്രതിഷേധം

കോഴിക്കോട്| JOYS JOY| Last Modified വെള്ളി, 1 ജനുവരി 2016 (11:39 IST)
പുതുവര്‍ഷ ദിനത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ചുംബനത്തെരുവ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ‘ഞാറ്റുവേല’ എന്ന പേരിലുള്ള സാമൂഹ്യ, സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലായിരുന്നു ചുംബനസമരം.

ഫാസിസ്റ്റ് ഭീകരതക്കും ജാതി വ്യവസ്ഥക്കും ബ്രാഹ്മണ മേധാവിത്തത്തിനും എതിരെയെന്ന പേരിലായിരുന്നു ചുംബന പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍, സമരക്കാരെ തടയാന്‍ ഹനുമാന്‍ സേനക്കാര്‍ എത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിന്റെ വക്കിലെത്തി. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തി വീശി.

ചുംബന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയ ഭിന്നശേഷിക്കാരനെ ഹനുമാൻ സേനക്കാർ കൈയ്യേറ്റം ചെയ്തതാണ് ലാത്തി ചാർജിൽ കലാശിച്ചത്. സമരക്കാരെയും പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് ആയിരുന്നു ചുംബന പ്രതിഷേധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :