കോന്നി സംഭവം: അന്വേഷണസംഘം ബംഗളൂരുവിലത്തെി

ബംഗളൂരു| JOYS JOY| Last Modified ശനി, 18 ജൂലൈ 2015 (08:37 IST)
ജില്ലയിലെ കോന്നി സ്വദേശികളായ പെണ്‍കുട്ടികളെ റയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെ അന്വേഷണസംഘം ബംഗളൂരുവിലെത്തി. മരിക്കുന്നതിനു മുമ്പ് പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ എത്തിയിരുന്നതായി സൂചനകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം
ബംഗളൂരുവിലെത്തിയത്.

മരിക്കുന്നതിനു മുമ്പ് കുട്ടികള്‍ രണ്ടുതവണ ബംഗളൂരുവില്‍ എത്തിയതായാണ് അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചത്. കോന്നി എസ് ഐ ബിഎസ് സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്.

ബംഗളൂരുവിലെ ലാല്‍ബാഗ് പാര്‍ക്കില്‍ കുട്ടികള്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തനിച്ചാണോ ബംഗളൂരുവില്‍ എത്തിയത്, ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നുവോ തുടങ്ങിയ കാര്യങ്ങള്‍ ആണ് പൊലീസ് അന്വേഷിക്കുന്നത്.

ലാല്‍ബാഗിലെ സി സി ടി വി ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളെ കണ്ടിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം ആരുമുണ്ടായിരുന്നില്ല. കര്‍ണാടക പൊലീസും അന്വേഷണസംഘത്തിന് ഒപ്പമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :