കോന്നി സംഭവം: ഐജി മനോജ് എബ്രഹാമിന്റെ പ്രസ്താവന അന്വേഷിക്കണമെന്ന് ബിന്ദുകൃഷ്ണ

തിരുവനന്തപുരം| Last Modified വെള്ളി, 17 ജൂലൈ 2015 (14:41 IST)
കോന്നിയിലെ പെണ്‍കുട്ടികളുടെ വിഷയത്തില്‍ ഐജി മനോജ് എബ്രഹാമിന്റെ പ്രസ്താവനെക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ. കോന്നിയിലെ പെൺകുട്ടികൾ മരിച്ചത് വീട്ടിലെ സാഹചര്യങ്ങൾ കൊണ്ടാണെന്നുള്ള ഐജി മനോജ് എബ്രഹാമിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ബിന്ദുകൃഷ്ണ രംഗത്തെത്തിയത്. പ്രസ്താവന അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

പ്രസ്താവന നിരുത്തരവാദിത്വപരമാണെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ
തെറ്റായ പ്രസ്താവനകളിറക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.ബുദ്ധിമുട്ടുകളുണ്ടെങ്കിലും കുട്ടികൾക്ക് നല്ലവിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :