കോന്നി സംഭവം: പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് കണ്ടെത്തി

ബംഗളൂരു| JOYS JOY| Last Modified ഞായര്‍, 19 ജൂലൈ 2015 (10:09 IST)
കോന്നി സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ടാബ്‌ലറ്റ് കണ്ടെത്തി. ബംഗളൂരുവിലെ ഒരു മൊബൈല്‍ കടയിലാണ് പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റത്. ചാമരാജ് പേട്ടയിലെ മൊബൈല്‍ കടയില്‍ 1500 രൂപയ്ക്കാണ് ഇവര്‍ ടാബ്‌ലറ്റ് വിറ്റത്.

പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ട് കടയുടമ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയില്‍ നിന്നും ടാബ്‌ലറ്റ് വാങ്ങിയ യുവാവിനെ കണ്ടെത്തി പൊലീസ് ഇത് തിരികെ മേടിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസം കൂടി ബംഗളൂരുവില്‍ തങ്ങിയേക്കും.

ട്രയിനില്‍ നിന്നും വീണ് പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോന്നി സ്വദേശിനി ആര്യ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവല്‍ക്കരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :