അഭിറാം മനോഹർ|
Last Updated:
വെള്ളി, 16 ഒക്‌ടോബര്‍ 2020 (19:14 IST)
കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്‌ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.യുഡിഎഫിന്‍റെ അടിത്തറ ഇളക്കുന്ന തീരുമാനം ആണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും രാഷ്ട്രീയമായും സംഘടനാപരമായും യുഡിഎഫിന്റെ നിലനിൽപ്പിനെ ഇത് ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.
സർക്കാരിനെതിരായ യുഡിഎഫ് സമരങ്ങൾക്ക് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട് തിരിച്ചടിയായെന്നും ഘടകകക്ഷിയെ പോലും ഒപ്പം നിർത്താനോ വിശ്വാസത്തിലെടുക്കാനോ കോൺഗ്രസിന് സാധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.ഇനിയും ഇത്തരത്തിലുള്ള വിള്ളലുകൾ യുഡിഎഫിലുണ്ടാകുമെന്നും വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.