കൊച്ചിയില്‍ പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയായ മുത്തശ്ശി ലോഡ്ജില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (09:37 IST)
കൊച്ചിയില്‍ പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയായ മുത്തശ്ശി ലോഡ്ജില്‍ മരിച്ച നിലയില്‍. അങ്കമാലി സ്വദേശി സിപ്‌സി ആണ് മരിച്ചത്.

42 വയസ്സായിരുന്നു. കൊച്ചി നഗരത്തിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ ജോണ്‍ ബിനോയി ഡിക്രൂസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

എന്നാല്‍ 28 കാരനായ ഇയാളെ പോലീസ് വിട്ടയച്ചു. മരണകാരണം ഹൃദയാഘാതം ആണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് ഇയാളെ വിട്ടയച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :